Current Date

Search
Close this search box.
Search
Close this search box.

പ്രക്ഷോഭം കെട്ടടങ്ങാതെ സുഡാന്‍; അഞ്ച് മരണം

കാര്‍തൂം: ഏകാധിപതിയായ പ്രസിഡന്റ് ഒമര്‍ അല്‍ ബാശിറിനെ അധികാരത്തില്‍ നിന്നും താഴെയിറക്കിയിട്ടും സുഡാനിലെ പ്രതിഷേധത്തിന്റെ കനല്‍ അടങ്ങിയില്ല. ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന ആവശ്യവുമായി ഇപ്പോഴും ശക്തമായ പ്രക്ഷോഭത്തിലാണ് സുഡാന്‍ ജനത. ഇതിനോടകം നാലു സമരക്കാരും ഒരു സൈനിക തലവനും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച പ്രോസിക്യൂട്ടര്‍ ജനറലുടെ പ്രസ്താവന പുറത്തു വന്നതിനു പിന്നാലെയാണ് വീണ്ടും സമരം ശക്തിയാര്‍ജിച്ചത്. സമരം നടത്തിയവര്‍ക്കു നേരെ കൊലപാതകത്തിന് പ്രേരിപ്പിച്ച ബാശിറിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ ആവശ്യപ്പെട്ടു. 30 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് കഴിഞ്ഞ ഏപ്രില്‍ 11നായിരുന്നു ഉമര്‍ അല്‍ ബാശിര്‍ അധികാരത്തില്‍ നിന്നും ഇറങ്ങിയത്.

പ്രസിഡന്റ് ഒമര്‍ അല്‍ ബാശിറിനെ തല്‍സ്ഥാനത്തു നിന്നും മാറ്റി അധികാരം പിടിച്ചെടുത്ത പട്ടാളത്തോട് എത്രയും പെട്ടെന്ന് അധികാരം സിവിലയന്‍ ഗവര്‍ണ്‍മെന്റിന് കൈമാറണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് സുഡാനിലെ പ്രധാന നഗരങ്ങളിലെല്ലാം ഇപ്പോഴും ആയിരക്കണക്കിന് പേരാണ് പ്രക്ഷോഭ റാലികളുമായി തെരുവില്‍ കഴിയുന്നത്.

സിവിലിയന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ സൈന്യം മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതാണ് ജനങ്ങളെ പ്രകോപിതരാക്കുന്നത്. മൂന്നു മാസത്തിനകം സിവിലിയന്‍ സര്‍ക്കാര്‍ സ്ഥാപിക്കണമെന്നാണ് ആഫ്രിക്കന്‍ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇത്രയും കാലതാമസം നല്‍കിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ജനങ്ങള്‍.

Related Articles