Current Date

Search
Close this search box.
Search
Close this search box.

സുഡാനില്‍ പ്രക്ഷോഭകര്‍ക്കു നേരെ രൂക്ഷമായ സൈനിക വെടിവെപ്പ്

കാര്‍തൂം: സുഡാനില്‍ സിവിലിയന്‍ ഭരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന പ്രക്ഷോഭകരെ ശക്തമായി അടിച്ചമര്‍ത്തി സൈന്യം. തലസ്ഥാനമായ കാര്‍തൂമില്‍ സമരം ചെയ്യുന്ന പ്രക്ഷോഭകര്‍ക്കു നേരെ പട്ടാളം കനത്ത വെടിവെപ്പാണ് നടത്തിയത്. വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

തിങ്കളാഴ്ച രാവിലെ നടന്ന വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി സുഡാനില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലേറണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലാണ്. പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവെച്ച ഒമര്‍ അല്‍ബാശിറിന്റെ ഭരണകൂടത്തിന് പകരം സിവിലിയന്‍ ഭരണം നടപ്പിലാക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. കാര്‍തൂമില്‍ ക്യാംപ് ചെയ്യുന്ന പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വേണ്ടിയാണ് സൈന്യം വെടിയുതിര്‍ത്തത്.

Related Articles