Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ബോംബാക്രമണം

കാര്‍തൂം: സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോകിനെ ലക്ഷ്യമിട്ട് ബോംബാക്രമണം. ആക്രമണത്തില്‍ തലനാരിഴക്കാണ് ഹംദോക് രക്ഷപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹംദോകിന്റെ അകമ്പടി വാഹനവ്യൂഹത്തിന് നേരെയാണ് ബോംബാക്രമണമുണ്ടായത്. താന്‍ സുരക്ഷിതനാണെന്ന് ഹംദോക് തന്നെയാണ് പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. തിങ്കളാഴ്ച തലസ്ഥാനമായ കാര്‍തൂമിലായിരുന്നു ആക്രമണം.

എന്തു തന്നെ സംഭവിച്ചാലും മാറ്റത്തിന്റെ പാതയെ തടയാനാവില്ല, ഇത് വിപ്ലവത്തിന്റെ ശക്തമായ തിരമാലകളിലെ മറ്റൊരു മുന്നേറ്റമായിരിക്കും. മുന്‍ സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ഹംദോക് ട്വിറ്ററില്‍ കുറിച്ചു.

സുഡാനില്‍ മാസങ്ങള്‍ നീണ്ട ജനാധിപത്യ ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ 2019 ഓഗസ്റ്റിലാണ് ഹംദോക് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നത്. വര്‍ഷങ്ങളായി ഏകാധിപത്യ ഭരണം നടത്തിയ ഉമര്‍ അല്‍ ബശീറിനെ അധികാരത്തില്‍ നിന്നും ഇറക്കിയാണ് അദ്ദേഹം പദവിയെത്തിയത്.

Related Articles