Current Date

Search
Close this search box.
Search
Close this search box.

ബാശിറിന്റെ രാജി ആവശ്യപ്പെട്ട് സുഡാനില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രക്ഷോഭം

കാര്‍തൂം: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്ന സുഡാനില്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാശിറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത റാലി നടത്തി. ആദ്യമായാണ് ഇരു കൂട്ടരും സംയുക്തമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

സുഡാനിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സുഡാനീസ് പ്രൊഫഷണല്‍സ് അസോസിയേഷനുമാണ് ഒരുമിച്ച് ഒരു കുടക്കീഴില്‍ സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ അണിനിരന്നത്. നിലവിലെ സര്‍ക്കാര്‍ താഴെയിറങ്ങണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇരു വിഭാഗവും ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് ഇരു പാര്‍ട്ടികളും മറ്റു തൊഴിലാളി യൂണിയനുകളും കഴിഞ്ഞ ഡിസംബര്‍ 19 മുതല്‍ സമരം ചെയ്യുകയാണ്.

Related Articles