Current Date

Search
Close this search box.
Search
Close this search box.

ഒമര്‍ അല്‍ ബാശിറിനെ വിചാരണക്കായി കോടതിയില്‍ ഹാജരാക്കി

കാര്‍തൂം: ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് അധികാരമൊഴിഞ്ഞ സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാശിറിനെ വിചാരണക്കായി കോടതിയില്‍ ഹാജരാക്കിയതായി റിപ്പോര്‍ട്ട്. പുറത്താക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് ബാശിര്‍ പൊതുജനത്തിനു മുന്നില്‍ എത്തുന്നത്. വെളുത്ത മേല്‍വസ്ത്രവും തലപ്പാവും ധരിച്ച് ആന്റി കറപ്ഷന്‍ പ്രോസിക്യൂട്ടറിന് മുന്നില്‍ ഹാജരാക്കിയ ബാശിറിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

കനത്ത സുരക്ഷയിലാണ് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാനായി എത്തിച്ചത്. അനധികൃത സ്വത്ത് സമ്പാദനവും സാമ്പത്തിക ക്രമക്കേടുമാണ് അദ്ദേഹത്തിനെതിരെ നിലവില്‍ ചുമത്തിയ കുറ്റങ്ങള്‍. ഉമര്‍ ബാശിറിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടര്‍ അദ്ദേഹത്തെ വായിച്ചു കേള്‍പ്പിച്ചു. അദ്ദേഹത്തിന്റെ വാദങ്ങള്‍ ഉന്നയിക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. അഴിമതി കേസുകളിലും അദ്ദേഹത്തെ ചോദ്യം ചെയ്യും. സുഡാന്‍ തലസ്ഥാനമായ കാര്‍തൂമിലെ കോടതിയിലെത്തിച്ച അദ്ദേഹത്തെ വിചാരണക്ക് ശേഷം വീണ്ടും കോബാറിലെ ജയിലിലേക്ക് തന്നെ മാറ്റി.

Related Articles