Current Date

Search
Close this search box.
Search
Close this search box.

എത്യോപ്യ ആക്രമണം നടത്തുന്നുവെന്ന് സുഡാന്‍ സൈന്യം

ഖാര്‍തൂം: തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലയില്‍ എത്യോപ്യ നടത്തിയ ആക്രമണത്തില്‍ വിവിധ സൈനികര്‍ കൊല്ലപ്പെട്ടതായി സുഡാന്‍ സൈന്യം. അല്‍ഫഷഖിലെ വിളവെടുപ്പ് സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിയോഗിക്കപ്പെട്ട ഞങ്ങളുടെ സൈന്യത്തെ എത്യോപ്യന്‍ സായുധ സേനാ വിഭാഗങ്ങളും മിലിഷ്യകളും ആക്രമിച്ചതായി സുഡാന്‍ സൈന്യം ശനിയാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു. എത്യോപ്യന്‍ സൈന്യം കര്‍ഷകരെ ഭീഷണിപ്പെടുത്തുകയും വിളവെടുപ്പ് നശിപ്പിക്കുകയും ചെയ്തു.

എത്യോപ്യന്‍ ആക്രമണത്തെ പ്രതിരോധിക്കുകയും, ജീവനും, സംവിധാനങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. എന്നാല്‍, സുഡാന്‍ സേനയില്‍ നിന്ന് വിവിധ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട് -സുഡാന്‍ സൈന്യം വ്യക്തമാക്കി.

ആക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എത്യോപ്യ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. എത്യോപ്യന്‍ കര്‍ഷകര്‍ ദീര്‍ഘകാലം കൃഷിചെയ്തിരുന്ന അതിര്‍ത്തി മേഖലയാണ് അല്‍ഫഷഖ്. എന്നാല്‍, സുഡാന്‍ മേഖലയില്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles