Current Date

Search
Close this search box.
Search
Close this search box.

സുഡാനില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

ഖാര്‍തൂം: കഴിഞ്ഞ വര്‍ഷത്തെ സൈനിക അട്ടിമറിക്ക് ശേഷം ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ സുഡാന്‍ സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ പിന്‍വലിച്ചു. രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് ബുര്‍ഹാന്‍ പുറപ്പെടുവിച്ചതായി പരമാധികാര കൗണ്‍സില്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

പരിവര്‍ത്തന കാലയളവില്‍ സ്ഥിരത കൈവരിക്കുന്നതിന് ഫലപ്രദവും ആരോഗ്യകരവുമായ ചര്‍ച്ചക്ക് അന്തരീക്ഷം രൂപപ്പെടുത്തുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് പരമാധികാര കൗണ്‍സില്‍ വ്യക്തമാക്കി. അടിയന്തരാവസ്ഥ നീക്കാനും, അടിയന്തരാവസ്ഥാ നിയമപ്രകാരം കസ്റ്റഡിയിലെടുത്തവരെ വെറുതെവിടാനും ആവശ്യപ്പെട്ട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ കൂടുക്കാഴ്ചക്ക് ശേഷമാണ് ഞായറാഴ്ചയിലെ തീരുമാനം.

ശനിയാഴ്ച സൈനിക അട്ടിമറിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പന്‍വലിക്കുന്നതിനായി യു.എന്‍ പ്രത്യേക പ്രതിനിധി വോള്‍ക്കര്‍ പെര്‍ത്‌സ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ് -മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

Related Articles