Current Date

Search
Close this search box.
Search
Close this search box.

സുഡാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെട്ടു

കാര്‍തൂം: രാജ്യത്ത് ഭരണം നടത്തുന്ന പരിവര്‍ത്തന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെട്ടതായി സുഡാന്‍ അധികൃതര്‍ അറിയിച്ചു. പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിന്റെ കീഴിലെ സൈനിക ഓഫീസര്‍മാരും സിവിലിയന്മാരുമാണ് അട്ടിമറിക്ക് പിന്നിലെന്നും അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് അട്ടമറി ശ്രമമുണ്ടായതെന്ന് സുഡാന്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അട്ടിമറി ശ്രമത്തെ പരാജയപ്പെടുത്താന്‍ പൊതുജനങ്ങളോട് ടെലിവിഷനിലൂടെ സുഡാന്‍ അധികൃതര്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ‘ഒരു അട്ടിമറി ശ്രമം പരാജയപ്പെട്ടു, ജനങ്ങള്‍ അതിനെ നേരിടണം’ എന്നാണ് ചൊവ്വാഴ്ച സര്‍ക്കാര്‍ ട്വീറ്റ് ചെയ്തത്.

സൈനിക ഉദ്യോഗസ്ഥരുടെ അട്ടിമറി ശ്രമം ഞങ്ങള്‍ നിയന്ത്രണത്തിലാക്കി- പൊതുവിവര വകുപ്പ് മന്ത്രി ഹംസ ബലൂല്‍ പറഞ്ഞു. മുന്‍ സൈനിക ഉദ്യോഗസ്ഥരും സാധാരണക്കാരും ഉള്‍പ്പെടെ ഗൂഢാലോചനയുടെ ഭാഗമായ നേതാക്കളെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു.

ഒരു കൂട്ടം ഉദ്യോഗസ്ഥരാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്നും എന്നാല്‍ അവരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്‌തെന്നും മുതിര്‍ന്ന സൈനിക വക്താവിനെ ഉദ്ധരിച്ച് എ.എഫ്.പി ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. സുഡാനില്‍ ദീര്‍ഘകാലം ഭരണം നടത്തിയ ഏകാധിപതിയായ ഉമര്‍ അല്‍ ബഷീറിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയ ശേഷം സൈനിക-സിവിലിയന്‍ സംയുക്ത പരിവര്‍ത്തന കൗണ്‍സിലാണ് രാജ്യത്ത് ഭരണം നട്തതുന്നത്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles