Current Date

Search
Close this search box.
Search
Close this search box.

സുഡാനില്‍ 11 അംഗ പരമാധികാര കൗണ്‍സില്‍ രൂപീകരിച്ചു

കാര്‍തൂം: സുഡാനില്‍ ഭരണ പ്രതിസന്ധി രൂക്ഷമായി തുടരവെ താല്‍ക്കാലിക പരിഹാരമായി രൂപീകരിച്ച പരമാധികാര കൗണ്‍സിലിന് അംഗങ്ങളെ തെരഞ്ഞെടുത്തു. ജനങ്ങളുടെ ഭാഗത്തു നിന്നും സൈന്യത്തിന്റെ ഭാഗത്തുനിന്നുമുള്ള നേതാക്കള്‍ സംയുക്തമായി രൂപീകരിച്ച സംയുക്ത ഭരണസമിതിയിലേക്കാണ് 11 അംഗങ്ങളെ തെരഞ്ഞെടുത്തത്.

ആറ് സിവിലയന്‍ അംഗങ്ങളും അഞ്ച് സൈനിക അംഗങ്ങളുമാണ് സമിതിയില്‍ ഉള്ളത്. 21 മാസം സൈനിക പ്രതിനിധി (ട്രാന്‍സിഷണല്‍ മിലിട്ടറി കൗണ്‍സില്‍) ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ ആകും സമിതിയുടെ തലവന്‍. ബാക്കി 18 മാസം രാജ്യത്ത് ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സിവിലിയന്‍ നേതാവും സമിതിയുടെ തലവനാകും.

തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഈ പരമാധികാര കൗണ്‍സില്‍ ആണ് രാജ്യം ഭരിക്കുക. ചൊവ്വാഴ്ച വൈകീട്ട്് ട്രാന്‍സിഷണല്‍ മിലിട്ടറി കൗണ്‍സില്‍ സംയുക്ത കൗണ്‍സില്‍ പ്രതിനിധികളുമൊത്ത് ടെലിവിഷനിലൂടെയാണ് ഇക്കാര്യമറിയിച്ചത്. നീണ്ട 30 വര്‍ഷം സുഡാനില്‍ ഏകാധിപത്യ ഭരണം നടത്തിയ ഉമര്‍ അല്‍ ബാശിറിനെ ജനകീയ പ്രക്ഷോഭത്തിലൂടെ അധികാരത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് അധികാരത്തിലേറിയ ട്രാന്‍സിഷണല്‍ മിലിട്ടറി കൗണ്‍സിലിനെതിരെയും ജനങ്ങള്‍ സമരം നടത്തി. രാജ്യത്ത് തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വരണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം.

Related Articles