NewsWorld Wide

സുഡാന്‍: ജനാധിപത്യ സര്‍ക്കാരിനായുള്ള പ്രക്ഷോഭം ശക്തമാവുന്നു

കാര്‍തൂം: പ്രസിഡന്റിനെ അധികാരത്തില്‍ നിന്നും താഴെയിറക്കി രണ്ടാഴ്ച പിന്നിട്ടിട്ടും സുഡാനിലെ തെരുവുകള്‍ ശാന്തമായില്ല. പ്രസിഡന്റ് ഒമര്‍ അല്‍ ബാശിറിനെ തല്‍സ്ഥാനത്തു നിന്നും മാറ്റി അധികാരം പിടിച്ചെടുത്ത പട്ടാളത്തോട് എത്രയും പെട്ടെന്ന് അധികാരം സിവിലയന്‍ ഗവര്‍ണ്‍മെന്റിന് കൈമാറണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് സുഡാനിലെ പ്രധാന നഗരങ്ങളിലെല്ലാം ഇപ്പോഴും പ്രക്ഷോഭ റാലികള്‍ അരങ്ങേറുകയാണ്.

സിവിലിയന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ സൈന്യം മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതാണ് ജനങ്ങളെ പ്രകോപിതരാക്കുന്നത്. മൂന്നു മാസത്തിനകം സിവിലിയന്‍ സര്‍ക്കാര്‍ സ്ഥാപിക്കണമെന്നാണ് ആഫ്രിക്കന്‍ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇത്രയും കാലതാമസം നല്‍കിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ജനങ്ങള്‍. വരും ദിവസങ്ങളില്‍ തലസ്ഥാന നഗരിയായ കാര്‍തൂം കേന്ദ്രീകരിച്ച് കൂറ്റന്‍ റാലികളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രതിഷേധ കൂട്ടായ്മകള്‍. ഇതിനായി അവര്‍ ജനങ്ങളോട് ആഹ്വാനം നടത്തുകയും ചെയ്തിട്ടുണ്ട്.

Facebook Comments
Show More

Related Articles

Close
Close