Current Date

Search
Close this search box.
Search
Close this search box.

സുഡാനില്‍ പരിവര്‍ത്തന സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇരു കൂട്ടരും ധാരണ

കാര്‍തൂം: രാഷ്ട്രീയ പ്രതിസന്ധി അയവില്ലാതെ തുടരുന്ന സുഡാനില്‍ പരിവര്‍ത്തന സര്‍ക്കാര്‍ രൂപീകരിക്കാന്‍ മിലിട്ടറി കൗണ്‍സിലും പ്രതിപക്ഷ സഖ്യവും തമ്മില്‍ ധാരണയായി. ആഫ്രിക്കന്‍ യൂണിയന്റെ മധ്യസ്ഥ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ഇരു വിഭാഗവും ധാരണയിലെത്തിയത്. ആഫ്രിക്കന്‍ യൂണിയന്‍ പ്രതിനിധി മുഹമ്മദ് ഹസ്സന്‍ ലെബാത് ആണ് ഇക്കാര്യം അറിയിച്ചത്.

ജനാധിപത്യ അനുകൂല സിവിലിയന്‍ ഗ്രൂപ്പും സൈനിക കൗണ്‍സില്‍ പ്രതിനിധികളും തമ്മിലാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ച ശനിയാഴ്ചയും തുടരുകയാണ്.
നീണ്ട 26 വര്‍ഷങ്ങള്‍ സുഡാന്‍ ഭരിച്ച ഉമര്‍ അല്‍ ബാശിറിന്റെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ച ശേഷം നിലവില്‍ രാജ്യം സൈനിക കൗണ്‍സില്‍ ആണ് ഭരിക്കുന്നത്. എന്നാല്‍ രാജ്യത്ത് ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് അവകാശപ്പെട്ട് രാജ്യത്ത് ജനങ്ങള്‍ പ്രതിഷേധം തുടരുകയായിരുന്നു.

Related Articles