Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍: ഉമര്‍ അല്‍ ബാശിറിന്റെ ഭരണം പരിഷ്‌കരിച്ച് നിയമം പാസാക്കി

കാര്‍തൂം: സുഡാനില്‍ നീണ്ടകാലം ഏകാധിപത്യ ഭരണം കാഴ്ച വെച്ച പ്രസിഡന്റ് ഉമര്‍ അല്‍ ബാശിറിന്റെ ഭരണ വ്യവസ്ഥകള്‍ പൊളിച്ചുമാറ്റുന്നതിന് പുതിയ സര്‍ക്കാര്‍ അംഗീകാരം നല്‍കി. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടുന്നത് ഉള്‍പ്പെടെ കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാരിനെ അട്ടിമറിച്ച സമയത്ത് പ്രതിഷേധക്കാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളാണ് ഇപ്പോള്‍ നടപ്പിലാക്കിയത്. സുഡാനില്‍ പുതുതായി അധികാരമേറ്റ പരിവര്‍ത്തന സര്‍ക്കാരിന്റെ പരമാധികാര കൗണ്‍സിലിന്റെ യോഗത്തിലാണ് പുതിയ നിയമം പാസാക്കിയത്. സ്ത്രീകളുടെ വസ്ത്രധാരണവും പെരുമാറ്റവും നിയന്ത്രിക്കുന്ന ഒരു നിയമവും കൗണ്‍സില്‍ റദ്ദാക്കി.

ബാശിറിനെതിരെ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സുഡാനീസ് പ്രൊഫഷനല്‍ അസോസിയേഷന്‍ (എസ്.പി.എ) നിയമത്തെ സ്വാഗതം ചെയ്തു. ജനാധിപത്യ സിവിലിയന്‍ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള പാതയിലെ സുപ്രധാനഘട്ടത്തിലാണുള്ളതെന്നും എസ്.പി.എ പറഞ്ഞു.

Related Articles