Current Date

Search
Close this search box.
Search
Close this search box.

സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം

കാര്‍തൂം: സുഡാനില്‍ വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും മൂലം ജനങ്ങള്‍ തെരുവിലിറങ്ങി. സുഡാന്റെ വിവിധ ഇടങ്ങളില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിനിടെ പൊലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇതിനോടകം എട്ടു പേര്‍ കൊല്ലപ്പെട്ടു. പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിറിനെതിരെയും സുഡാന്‍ സര്‍ക്കാരിനെതിരെയും ജനങ്ങള്‍ മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങി. പ്രക്ഷോഭം ശക്തിയാര്‍ജിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച സുഡാനിലെ കിഴക്കന്‍ നഗരമായ ഗദാരിഫില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്നാം ദിവസവും ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്.

പ്രക്ഷോഭകര്‍ വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും തീവയ്ക്കുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ ദിവസങ്ങളില്‍ സമാധാനത്തോടെ അരങ്ങേറിയ പ്രക്ഷോഭം പിന്നീട് അക്രമാസക്തമാവുകയായിരുന്നു. സമരക്കാരെ പിരിച്ചുവിടാന്‍ വേണ്ടിയാണ് പൊലിസ് വെടിയുതിര്‍ത്തത്. അവശ്യസാധനങ്ങളുടെ വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്.

Related Articles