Current Date

Search
Close this search box.
Search
Close this search box.

സുഡാനിലെ ദാര്‍ഫൂര്‍ സംഘര്‍ഷം; സുരക്ഷ കടുപ്പിക്കാന്‍ നീക്കം

ഖാര്‍തൂം: രാജ്യത്തെ പടിഞ്ഞാറന്‍ പ്രവിശ്യയായ ദാര്‍ഫൂറിലെ ഗോത്രവര്‍ഗ അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി അക്രമകാരികളെ തടയാനും നിരായുധരാക്കാനും സുഡാനിലെ അടിയന്തര ആരോഗ്യ ഉന്നത സമിതി ആവശ്യപ്പെട്ടു. മേഖലയിലെ സംഘര്‍ഷം തടയാന്‍ സായുധ വിഭാഗത്തിനും സുഡാന്‍ സൈന്യത്തിനുമിടയില്‍ സംയുക്ത സമാധാന സേനയെ വിന്യസിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിന്റെ ആവശ്യകത യൂറോപ്യന്‍ യൂണിയന്‍ ഊന്നിപറഞ്ഞു.

ജനീന നഗരത്തിലെ നിര്‍ഭാഗ്യകരമായ സംഭവങ്ങളെ തുടര്‍ന്നുള്ള ആരോഗ്യ സാഹചര്യം നേരിടാനുള്ള ശ്രമങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി പരമാധികാര കൗണ്‍സില്‍ അംഗം അബ്ദുല്‍ ബാഖി സുബൈര്‍ അധ്യക്ഷനായ കമ്മിറ്റിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.

പരമാധികാര കൗണ്‍സില്‍ തലവന്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ നേതൃത്വത്തില്‍ സുരക്ഷാ, പ്രതിരോധ കൗണ്‍സില്‍ തിങ്കളാഴ്ച അടിയന്തര യോഗം ചേര്‍ന്നു. യോഗത്തില്‍ ഗോത്രവര്‍ഗ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് പടിഞ്ഞാറന്‍ ദാര്‍ഫൂറിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതുള്‍പ്പെടെ വിവിധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles