Current Date

Search
Close this search box.
Search
Close this search box.

ക്രൈസ്റ്റ്ചര്‍ച്ച് ഇരകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ന്യൂസ്‌ലാന്റിലെ വിദ്യാര്‍ത്ഥികള്‍

ക്രൈസ്റ്റ്ചര്‍ച്ച്: 50 പേരുടെ മരണത്തിന് ഇടയാക്കിയ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിലെ ഇരകള്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ന്യൂസ്‌ലാന്റിലെ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. ആയിരക്കണക്കിന് വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളാണ് തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കാനും പ്രാര്‍ത്ഥിക്കാനുമായി ക്രൈസ്റ്റ്ചര്‍ച്ചിലെ മസ്ജിദിനു മുന്നിലെത്തിയത്.

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് ക്ലാസുകള്‍ കഴിഞ്ഞ ശേഷം വിദ്യാര്‍ത്ഥികള്‍ അല്‍നൂര്‍ മസ്ജിദിനു സമീപത്തെ പാര്‍ക്കിലാണ് ഒരുമിച്ചു കൂടിയത്. ഇത്രയും അധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് കരുതിയിരുന്നില്ലെന്ന് കാശ്മിര്‍ സ്‌കൂള്‍ ലീഡര്‍ ഒകിറാനോ തിലൈ പറഞ്ഞു. ഭീകരാക്രമണത്തില്‍ ഏഴു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു.

ഞായറാഴ്ച ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിലൂടെയാണ് ഇത്രയധികം വിദ്യാര്‍ത്ഥികള്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. അല്‍നൂര്‍ മസ്ജിദിലെയും ലിന്‍വുഡ് പള്ളിയിലും കൊല്ലപ്പെട്ട സഹോദരി സഹോദരങ്ങള്‍ക്ക് ആദരവ് അര്‍പ്പിക്കാനായി വിദ്യാത്ഥികള്‍ തിങ്കളാഴ്ച ക്രൈസ്റ്റ് ചര്‍ച്ചിലെ പാര്‍ക്കിലെ ഒരുമിച്ചു കൂടുന്നു എന്നാണ് ഒകിറാനോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഒകിറാനോയുടെ ഫേസ്ബുക്ക് ആഹ്വാനം വരവേറ്റ് ആയിരക്കണക്കിന് വിദ്യാര്ഡത്ഥികളാണ് മെഴുകുതിരികളും ഗിറ്റാറും പേപര്‍ ആര്‍ടും പൂക്കളും ഒരുക്കി കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കാനെത്തിയത്. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശവും കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചുമാണ് അവര്‍ ഒത്തുകൂടിയത്.

Related Articles