Current Date

Search
Close this search box.
Search
Close this search box.

സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി തുര്‍ക്കി

അങ്കാറ: സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ തുര്‍ക്കി കര്‍ശനമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം തുര്‍ക്കിയില്‍ പ്രാബല്യത്തില്‍ വന്നു.

വിവാദപരമായ വിഷയങ്ങള്‍ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതില്‍ വിവിധ സോഷ്യല്‍ മീഡിയ കമ്പനികള്‍ പരാജയപ്പെട്ടാല്‍ അവര്‍ക്ക് ശക്തമായ പിഴ ഏര്‍പ്പെടുത്തുന്നതാണ് പുതിയ നിയമം. സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, വാട്‌സാപ് തുടങ്ങിയ കമ്പനികള്‍ക്കാണ് പുതിയ നിയമം തിരിച്ചടിയാവുക. വ്യാഴാഴ്ചയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്.

ഇത്തരം കമ്പനികള്‍ ഇവ നിരീക്ഷിക്കുന്നതിനായി തുര്‍ക്കിയില്‍ ഓഫീസുകള്‍ തുറക്കണമെന്നും പുതിയ നിയമനിര്‍മാണത്തില്‍ പറയുന്നുണ്ട്. സോഷ്യല്‍ മീഡിയകളിലൂടെ അടിക്കടി വര്‍ധിക്കുന്ന അപകീര്‍ത്തി പോസ്റ്റുകളും വിവാദ പോസ്റ്റുകളും തടയുന്നതിന് വേണ്ടിയാണ് പുതിയ നിയമം കൊണ്ടുവന്നതെന്ന് തുര്‍ക്കിയിലെ ഭരണ പാര്‍ട്ടിയായ പ്രസിഡന്റ് ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്റെ ഡെവലപ്‌മെന്റ് പാര്‍ട്ടി (എ.കെ പാര്‍ട്ടി) അറിയിച്ചു. . എ.കെ പാര്‍ട്ടിയുടെ സഖ്യകക്ഷിയായ Nationalist Movement Party (MHP)യും പുതിയ നിയമത്തെ പിന്തുണച്ചു.

കഴിഞ്ഞ ജൂലൈയിലാണ് തുര്‍ക്കി പാര്‍ലമെന്റ് നിയമം പാസാക്കിയത്. വിവാദ പോസ്റ്റുകള്‍ 48 മണിക്കൂറിനകം നീക്കം ചെയ്യാന്‍ ഒരു മില്യണിലധികം ഉപഭോക്താക്കളുള്ള സോഷ്യല്‍ മീഡിയ കമ്പനികള്‍ രാജ്യത്ത് ഓഫീസ് തുടങ്ങണമെന്നാണ് ഉത്തരവ്.

Related Articles