Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിക്കെതിരെ മുന്നറിയിപ്പുമായി നാറ്റോ

ബ്രസല്‍സ്: സിറിയയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ തുര്‍ക്കി സൈനിക നടപടിക്ക് തുടക്കം കുറിച്ച് ഏതാനും ദിവസം കഴിയുമ്പോള്‍ തുര്‍ക്കിക്കെതിരില്‍ വിമര്‍ശനം ശക്തമാവുകയാണ്. മേഖലയില്‍ അസ്ഥിരത വ്യാപിപിക്കാനാണ് തുര്‍ക്കി ശ്രമിക്കുന്നതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനടക്കമുളള ഔദ്യോഗിക നേതൃത്വങ്ങളുമായി ഇസ്താംബൂളില്‍ നാറ്റോ സെക്രട്ടറി സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്കു ശേഷം തുര്‍ക്കിയുടെ സൈനിക നടപടിയെ സ്റ്റോള്‍ട്ടന്‍ബര്‍ഗ് വിമര്‍ശിച്ചു.

ഈ പ്രവിശ്യയിലെ വലിയ ശക്തമായ രാജ്യമാണ് തുര്‍ക്കി. വലിയ ശക്തി വലിയ ഇത്തരവാദിത്വമാണ് ഏല്‍പ്പിക്കുന്നതെന്ന് നാറ്റോ സെക്രട്ടറി സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. തുര്‍ക്കി തങ്ങളുടെ പൗരന്മാരുടെ കാര്യത്തില്‍ എപ്പോഴും സൂക്ഷമബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കവസൊഗ്ലു പറഞ്ഞു.

Related Articles