Current Date

Search
Close this search box.
Search
Close this search box.

സ്ത്രീധന വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കില്ല; ആര്‍ജവമുള്ള നിലപാടുമായി പണ്ഡിതര്‍

ന്യൂഡല്‍ഹി: സ്ത്രീധനം വാങ്ങുന്നതോ കൊടുക്കുന്നതോ ആയ ഒരു വിവാഹങ്ങള്‍ക്കും ഇനി മുതല്‍ കാര്‍മികത്വം വഹിക്കില്ലെന്ന നിലപാടുമായി ഒരു കൂട്ടം മുസ്‌ലിം മതപണ്ഡിതര്‍ രംഗത്ത്. ഉത്തരാഖണ്ഡിലെയും ഭോപാലിലെയും പണ്ഡിത കൂട്ടായ്മയാണ് സംയുക്തമായി ഇത്തരത്തില്‍ ആര്‍ജവമുള്ള നിലപാട് സ്വീകരിച്ചത്.

ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസം അഹ്മദാബാദില്‍ മുസ്ലിം സ്ത്രീ നദിയില്‍ ചാടി ജീവനൊടുക്കിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാതലത്തിലാണ് ഒരു കൂട്ടം മതപണ്ഡിതര്‍ ഇത്തരം നിലപാട് പരസ്യമായി പ്രഖ്യാപിച്ചത്. സ്ത്രീധനം ആവശ്യപ്പെടുന്ന കുടുംബങ്ങളെ സാമൂഹികമായും മതപരമായും ബഹിഷ്‌കരണം ഏര്‍പ്പെടുത്തണമെന്നും പണ്ഡിതര്‍ ആഹ്വാനം ചെയ്തു. അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമബോര്‍ഡും ഈ ആവശ്യത്തെ പിന്തുണച്ചു. സ്ത്രീധനത്തെ ചെറുത്ത് തോല്‍പിക്കണമെന്ന് ഭോപാലിലെ പള്ളിക്കമ്മിറ്റികളും ആഹ്വാനം ചെയ്തു. അഖിലേന്ത്യ ജംഇയ്യത്തുല്‍ ഖുറേശ്, വ്യക്തിനിയമ ബോര്‍ഡ് വനിത വിഭാഗം തുടങി നിരവധി പേര്‍ സ്ത്രീധനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും പരസ്യനിലപാട് അറിയിക്കുകയും ചെയ്തിരുന്നു.

അഹ്മദാബാദിലെ 23കാരിയായ ആയിഷ ബാനുവാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസം 25ന് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് തൊട്ടുമുമ്പ് ഫേസ്ബുക്ക് ലൈവില്‍ പുഞ്ചിരിച്ചുകൊണ്ട് അവര്‍ എല്ലാ കാര്യങ്ങളും വിശദീകരിച്ചിരുന്നു. ഈ വീഡിയോ പിന്നീട് വൈറലാവുകയായിരുന്നു.

Related Articles