Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ബില്ലിനെതിരെ പ്രതിഷേധം: ജയിലിലടച്ചവരെ വിട്ടയക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനും മുദ്രാവാക്യം വിളിച്ചതിനും കേരള പൊലിസ് അറസ്റ്റു ചെയ്ത വിദ്യാര്‍ത്ഥി നേതാക്കളെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം സാംസ്‌കാരിക നേതാക്കള്‍ രംഗത്ത്. ഡിസംബര്‍ 17 ന് നടന്ന ജനകീയ ഹര്‍ത്താലില്‍ ജനാധിപത്യപരമായി പ്രതിഷേധിച്ചതിനാണ് പൊന്നാനിയിലെ ആറ് വിദ്യാര്‍ത്ഥികളെ പൊലിസ് അറസ്റ്റ് ചെയ്ത് ജാമ്യം നല്‍കാതെ ജയിലിലടച്ചത്.

പ്രസ്താവനയുടെ പൂര്‍ണരൂപം:

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബര്‍ 17 ന് നടന്ന ജനകീയ ഹര്‍ത്താലില്‍ ജനാധിപത്യപരമായി പ്രതിഷേധിച്ച പൊന്നാനിയിലെ 6 വിദ്യാര്‍ത്ഥികളെ കള്ളക്കേസ് ചുമത്തി ജയിലിലടച്ച നടപടി പ്രതിഷേധാര്‍ഹമാണ്. കഴിഞ്ഞ 11 ദിവസമായി ഇവര്‍ പൊന്നാനി സബ് ജയിലില്‍ ജാമ്യം നിഷേധിക്കപ്പെട്ട് കഴിയുകയാണ്. രാജ്യവ്യാപകമായി എന്‍.ആര്‍.സി – സി.എ.എ വിഷയത്തില്‍ നടക്കുന്ന സമരങ്ങളോട് ഐക്യപ്പെടുന്നു എന്നവകാശപ്പെടുന്ന സര്‍ക്കാര്‍ കേരളത്തില്‍ ഈ വിഷയത്തില്‍ നടക്കുന്ന ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇരട്ടത്താപ്പും പ്രതിഷേധാര്‍ഹവുമാണ്.

തങ്ങളുടെ കര്‍തൃത്വത്തിലും അനുമതിയിലും മാത്രമേ കേരളത്തില്‍ ജനകീയ സമരങ്ങള്‍ പാടുള്ളൂവെന്ന ഇടതുപക്ഷ ധാര്‍ഷ്ട്യമാണ് വിദ്യാര്‍ത്ഥി – യുവജനങ്ങള്‍ക്കെതിരായ ഈ നടപടികള്‍. കള്ളക്കേസ് ചുമത്തപ്പെട്ട് റിമാന്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരിലുള്ള എഫ് ഐ ആര്‍ റദ്ദ് ചെയ്ത് അവരെ മോചിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ വേട്ടയാടിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരില്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍:

കെ മുരളീധരന്‍ എം.പി, ഹമീദ് വാണിയമ്പലം, കെ.കെ ബാബുരാജ്, മൂവാറ്റുപുഴ അഷ്റഫ് മൗലവി, ഗ്രോ വാസു, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ലദീദ സഖലൂന്‍, ആയിശ റെന്ന, സി.കെ അബ്ദുല്‍ അസീസ്, എ.എം നദ്വി, പ്രൊഫ. ജെന്നി റോവീന, ഷംസീര്‍ ഇബ്റാഹീം, ഗോമതി, നഹാസ് മാള, അനൂപ് വി ആര്‍, ഡോ. നാരായണന്‍ ശങ്കരന്‍, ജബീന ഇര്‍ഷാദ്, വിനിത വിജയന്‍, സാലിഹ് കോട്ടപ്പള്ളി, ഉമ്മുല്‍ ഫായിസ, മൃദുല ഭവാനി, അംബിക

Related Articles