NewsWorld Wide
ഇത് ചരിത്രം: യു.എസ് ജനപ്രതിനിധി സഭയിലേക്ക് ആദ്യമായി ഫലസ്തീന്‍ വംശജ

വാഷിങ്ടണ്‍: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നപ്പോള്‍ അത് മറ്റൊരു ചരിത്രം കൂടിയായി മാറുകയായിരുന്നു. അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് ആദ്യമായി രണ്ട് മുസ്ലിം വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നതും അതിലൊരാള്‍ ഫലസ്തീന്‍ വംശജയാണ് എന്നതുമാണ് അമേരിക്കന്‍ ചരിത്രത്തിന്റെ ഭാഗമാവുന്നത്.
ഫലസ്തീന്‍ വംശജയായ അമേരിക്കന്‍ ആക്റ്റിവിസ്റ്റ് റാഷിദ തായിബും സൊമാലിയന്‍ വംശജയായ ഇഹ്‌ലാന്‍ ഒമറുമാണ് യു.എസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചത്. മിനിസോട്ടയില്‍ നിന്നാണ് ഒമര്‍ വിജയിച്ചത്.
മിഷിഗണില്‍ നിന്നാണ് റാഷിദ വിജയിച്ച് വ്യത്യസ്ഥ ചരിത്രം സൃഷ്ടിച്ചത്. നേരത്തെ യു.എസ് കോണ്‍ഗ്രസിലെ ആദ്യ മുസ്ലിം വനിത പ്രതിനിധിയായി റാഷിദയെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സെനറ്റിലേക്കെത്തുന്ന ആദ്യ മുസ്ലിം-ഫലസ്തീന്‍-അമേരിക്കന്‍ വംശജയെന്ന റെക്കോര്‍ഡും അവര്‍ നേടിയെടുത്തു.