Current Date

Search
Close this search box.
Search
Close this search box.

എസ്.എസ്.എല്‍.സിയില്‍ നൂറുമേനി വിജയവുമായി താനൂര്‍ എജ്യുവില്ല

തിരൂര്‍ : എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താനൂര്‍ കോര്‍മ്മന്‍ കടപ്പുറത്ത് രൂപീകരിക്കപ്പെട്ട എഡ്യുവില്ല വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായാരംഭിച്ച സൗജന്യ ട്യൂഷന്‍ സെന്ററിലെ ആദ്യ ബാച്ച് നൂറ് ശതമാനം വിജയത്തോടു കൂടി എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി. മലപ്പുറം ജില്ലയിലെ തീരദേശ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസപരവും സാമൂഹൃവുമായ ഉയര്‍ച്ച ലക്ഷ്യം വെച്ച് കൊണ്ടാണ് എജ്യൂവില്ല പദ്ധതി രൂപീകരിക്കപ്പെടുന്നത്. താനൂര്‍ കോര്‍മ്മന്‍ കടപ്പുറത്ത് 2019 നവംബര്‍ 17ന് വ്യത്യസ്ഥ മത-രാഷ്ട്രീയ- സമുദായ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ബഹുമാന്യനായ ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി.ആരിഫലിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ആരംഭിച്ച സൗജന്യ ട്യൂഷന്‍ സെന്ററില്‍ അറുപതോളം വിദ്യാര്‍ത്ഥികള്‍ പഠിതാക്കളായിരുന്നു. ഈ കാലയളവില്‍ പ്രൊജക്റ്റിന്റെ ഭാഗമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പാരറ്റിംഗ് & ഗൈഡന്‍സ്, മോട്ടിവേഷണല്‍ & പേഴ്‌സണാലിറ്റി ക്ലാസുകള്‍, എസ്.എസ്.എല്‍.സി പരീക്ഷക്കു മുന്നോടിയായി പരീക്ഷ മുന്നൊരുക്ക ട്രെയ്‌നിംങ്ങ് പ്രോഗ്രാമുകളും നല്‍കിയിരുന്നു. എസ്.ഐ.ഒ. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് താനൂര്‍, എഡ്യുക്കേഷന്‍ – എച്ച്.ആര്‍ കണ്‍വീനര്‍ ഷബീര്‍ മലപ്പുറം എന്നിവരാണ് എഡ്യുവില്ലക്ക് നേതൃത്വം നല്‍കി വരുന്നത്. ഉന്നത വിജയം നേടിയവര്‍ക്ക് ജില്ലാ ജോയിന്റ് സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, എഡ്യുവില്ല കോഡിനേറ്റര്‍ ജാഫര്‍ കെ.പി. എന്നിവര്‍ അനുമോദനങ്ങള്‍ നല്‍കി.

Related Articles