Current Date

Search
Close this search box.
Search
Close this search box.

എസ്.എസ്.എഫ് ദേശീയ സമ്മേളനത്തിന് നാളെ ഡല്‍ഹിയില്‍ തുടക്കമാവും

ന്യൂഡല്‍ഹി: സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ (എസ്.എസ്.എഫ്) ദേശീയ സമ്മേളനത്തിന് നാളെ ഡല്‍ഹിയില്‍ തുടക്കമാവും. മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഉദ്ഘാടനം ചെയ്യും. 23ന് രാവിലെ ഡല്‍ഹി രാംലീല മൈതാനത്ത് നടക്കുന്ന സമ്മേളനം 24നാണ് സമാപിക്കുക. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

‘സാക്ഷര സൗഹൃദ ഇന്ത്യ സാക്ഷാത്കരിക്കാന്‍’ എന്ന പേരില്‍ ദേശീയ വ്യാപകമായി നടന്ന കാമ്പയിന്റെ സമാപനം കൂടിയാണ് അഖിലേന്ത്യാ സമ്മേളനം. നാളെ വൈകീട്ട് നടക്കുന്ന സെഷനില്‍ മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ പങ്കെടുക്കും. 24ന് വിദ്യാര്‍ഥി റാലിയും പൊതു സമ്മേളനവും നടക്കും. രാവിലെ ഒമ്പതിന് രാജ്ഘട്ടില്‍ നിന്ന് രാംലീല മൈതാനിയിലേക്കാണ് റാലി. 23 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Related Articles