Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബില്‍ മാര്‍ച്ചില്‍ മാത്രം അസദ് സൈന്യം ആക്രമണം നടത്തിയത് 6422 തവണ

ഇദ്‌ലിബ്: സിറിയയിലെ ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന ഇദ്‌ലിബില്‍ കഴിഞ്ഞ മാസം മാത്രം അസദ് സൈന്യം 6422 തവണ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. 3950 തവണ ഹമയിലും 299 തവണ അലപ്പോയിലും 2087 തവണ ഇദ്‌ലിബിലും ആക്രമണം നടത്തി.
സന്നദ്ധ സംഘടനയായ വൈറ്റ് ഹെല്‍മറ്റ്‌സ് പുറത്തുവിട്ട കണക്കുകളാണിത്. കരയില്‍ നിന്നും ആകാശത്തു നിന്നും റോക്കറ്റാക്രമണം നടത്തിയതിന്റെ കണക്കുകളാണ് കഴിഞ്ഞ ദിവസം സംഘടന പുറത്തുവിട്ടത്.

2018 സെപ്റ്റംബര്‍ 17ന് തുര്‍ക്കിയുടെയും റഷ്യയുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ഉടമ്പടിയാണ് ഇതിലൂടെ സിറിയയിലെ ബശ്ശാര്‍ ഭരണകൂടം അട്ടിമറിച്ചത്. ഇദ്‌ലിബിലെ തെക്കുകിഴക്കന്‍ മേഖലകളിലും ഹമയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലും ഇപ്പോഴും അസദ് സൈന്യം ആക്രമണം തുടരുകയാണ്. മാര്‍ച്ചില്‍ മാത്രം 135 സാധാരണക്കാരാണ് സിറിയയില്‍ കൊല്ലപ്പെട്ടതെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു.

Related Articles