Current Date

Search
Close this search box.
Search
Close this search box.

ബറാമുള്ള-ശ്രീനഗര്‍ ട്രെയിന്‍ സര്‍വീസ് പുന:രാരംഭിച്ചു

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ അനിശ്ചിതത്വത്തിലായ ബറാമുള്ള-ശ്രീനഗര്‍ ട്രെയിന്‍ സര്‍വീസ് മൂന്നു മാസത്തിനു ശേഷം പുന:രാരംഭിച്ചു. ചൊവ്വാഴ്ചയാണ് ജമ്മു കശ്മീരില്‍ ട്രെയിന്‍ ഗതാഗതം സാധാരണനിലയിലായത്. ബത്‌വാര-ബതമാലൂ റൂട്ടില്‍ മിനിബസുകളും സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും ടാക്‌സികളും ഓടിത്തുടങ്ങിയെന്നും ശ്രീനഗര്‍ സാധാരണനിലയിലേക്ക് പ്രവേശിക്കുന്നുവെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി ദിവസം രണ്ട് ട്രിപ്പ് മാത്രമാക്കി ട്രെയിന്‍ സര്‍വീസ് ചുരുക്കിയിട്ടുണ്ട്. രാവിലെ 10നും വൈകീട്ട് മൂന്നിനുമാണ് നിലവില്‍ സര്‍വീസ്. താഴ്‌വരയിലെ ഈ മേഖലയില്‍ ദിവസവും 26 ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തലാക്കിയത്. ഒക്ടോബര്‍ 31ന് കശ്മീരിനെ ലഡാക്,ജമ്മുകശ്മീര്‍ എന്നിങ്ങനെ രണ്ട പ്രവിശ്യകളാക്കി തിരിച്ചിരുന്നു.

Related Articles