NewsWorld Wide

ശ്രീലങ്കന്‍ ഭീകരാക്രമണം: സംഘത്തലവന്‍ ചാവേറുകളില്‍ ഒരാളെന്ന് പ്രതിരോധ മന്ത്രി

കൊളംബോ: ശ്രീലങ്കയില്‍ പള്ളികളിലും ഹോട്ടലുകളിലും ബോംബ് സ്‌ഫോടനം നടത്തിയതിനു പിന്നിലെ തലവന്‍ ചാവേറുകളില്‍ ഒരാളാകാമെന്ന് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രി റുവാന്‍ വിജയവര്‍ധന പറഞ്ഞു. ബുധനാഴ്ച തലസ്ഥാനമായ കൊളംബോയില്‍ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

ചാവേറാക്രമണം നടത്തിയവര്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ആളുകളാണെന്നും ഇതില്‍ ഒരാള്‍ യു.കെയിലും ഓസ്‌ട്രേലിയയിലും പഠനം പൂര്‍ത്തിയാക്കിയതാണെന്നും മന്ത്രി പറഞ്ഞു. ആകെ 9 ചാവേറുകളാണുണ്ടായിരുന്നത്. ഇതില്‍ 8 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബോംബിങ്ങുമായി ബന്ധപ്പെട്ട് ഇതുവരെയായി 60ാളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം മരണസംഖ്യ ഇതിനോടകം 359 കടന്നു. ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തിലായിരുന്നു ലോകം നടുങ്ങിയ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.

Facebook Comments
Show More

Related Articles

Close
Close