Current Date

Search
Close this search box.
Search
Close this search box.

ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന്റെ പ്രതികാരമാണ് ശ്രീലങ്കയിലേതെന്ന വാദം തള്ളി ജസീന്ത

വെല്ലിങ്ടണ്‍: ഈസ്റ്റര്‍ ദിനത്തില്‍ ശ്രിലങ്കയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങള്‍ കഴിഞ്ഞ മാസം ന്യൂസ്‌ലാന്റിലെ ക്രിസ്റ്റ്ചര്‍ച്ച് പള്ളികളില്‍ നടന്ന ഭീകരാക്രമണത്തിന്റെ പ്രതികാരമാണെന്ന വാദം തള്ളി ന്യൂസ്‌ലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ദെന്‍.

ഇത്തരത്തിലുള്ള രഹസ്യാന്വേഷണ വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്ന് ജസീന്ത മാധ്യമങ്ങളോട് പറഞ്ഞു. ശ്രീലങ്കന്‍ പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം പാര്‍ലമെന്റിലാണ് ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന്റെ പ്രതികാരമാണെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ശ്രീലങ്കന്‍ ആക്രമണത്തിന് ആസ്പദമായ തരത്തിലുള്ള ഒരു രഹസ്യാന്വേഷണ വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related Articles