Current Date

Search
Close this search box.
Search
Close this search box.

ശ്രീലങ്കയിലെ ഭീകരാക്രമണം: മരണ സംഖ്യ 300 ആയി- latest updates

കൊളംബോ: ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലും നടന്ന ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 300 ആയി. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റു ചെയ്തതായി പൊലിസ് അറിയിച്ചു. അതേസമയം, സംഭവത്തിന്റെ ഉത്തരാവിദത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. മതതീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞു. 500ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ നിരവിധി വിദേശികളുമുണ്ട്. തലസ്ഥാനമായ കൊളംബോക്ക് സമീപമുള്ള ഷാങ്ഗ്രി ലാ,കിങ്‌സ്ബറി,സിനമണന്‍ ഗ്രാന്റ് തുടങ്ങിയ ഹോട്ടലുകളിലും സെന്റ് ആന്റണീസ് ചര്‍ച്ച്,സെന്റ് സെബാസ്റ്റിയന്‍ ചര്‍ച്ച് എന്നിവിടങ്ങളിലുമാണ് സ്‌ഫോടനം നടന്നത്.

ശ്രീലങ്കയില്‍ സിവില്‍ യുദ്ധം അവസാനിച്ച് 10 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. സംഭവത്തെത്തുടര്‍ന്ന് രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സോഷ്യല്‍ മീഡിയകള്‍ക്ക് താല്‍ക്കാലിക നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, തിങ്കളാഴ്ച കൊളംബോ വിമാനത്താവളത്തിനു സമീപം പൈപ്പ് ബോംബ് കണ്ടെത്തി. നിര്‍വീര്യമാക്കപ്പെട്ട നിലയിള്ള പ്രാദേശിക നിര്‍മിത നാടന്‍ ബോംബാണ് പൊലിസ് കണ്ടെത്തിയത്.

Related Articles