Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ കുടുംബത്തിനു നേരെ മുഖംമൂടി ധരിച്ച് ഇസ്രായേലികളുടെ കല്ലേറ്- വീഡിയോ

വെസ്റ്റ്ബാങ്ക്: വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റക്കാരായ ഇസ്രായേലികള്‍ ഫലസ്തീന്‍ കുടുംബത്തിനു നേരെ മുഖംമൂടി ധരിച്ച് കല്ലേറ് നടത്തി. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ചയാണ് ഫലസ്തീന്‍ ഗ്രാമമായ നബ്‌ലസിന് സമീപം ഉരിഫില്‍ വെച്ച് സ്ത്രീകളും കുട്ടികളുമടങ്ങിയ കുടുംബത്തിനു നേരെ കല്ലേറുണ്ടായത്. കറുത്ത മുഖംമൂടി ധരിച്ച ആക്രമികള്‍ യിത്‌സാര്‍ കുടിയേറ്റ മേഖലയില്‍ നിന്നുള്ളവരാണെന്ന് ഇസ്രായേലിലെ മനുഷ്യാവകാശ സംഘടന പറഞ്ഞു.

ഒരു സ്ത്രീ തന്റെ കുട്ടിയെയും കൊണ്ട് കാറില്‍ കയറാന്‍ നില്‍ക്കുമ്പോഴാണ് ഇവര്‍ക്കു നേരെ കല്ലേറുണ്ടായത്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവും മറ്റുള്ളവരും ഓടി രക്ഷപ്പെടുന്നതാണ് വീഡിയോവിലുളളത്. അന്‍പതോളം വരുന്ന ആക്രമി സംഘമാണ് കല്ലേറ് നടത്തിയതെന്നും സമീപത്തെ കാറുകള്‍ക്കും വീടിനും കല്ലേറില്‍ നാശനഷ്ടം സംഭവിച്ചെന്നും ആക്രമികളില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles