Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ അണക്കെട്ട് തുറന്നു; ഫലസ്തീനികളുടെ കൃഷി നശിച്ചു

ഗസ്സ സിറ്റി: മുന്നറിയിപ്പില്ലാതെ ഇസ്രായേല്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത് ഫലസ്തീനികളുടെ കൃഷി വ്യാപകമായി നശിച്ചു. ശനിയാഴ്ചയാണ് ഇസ്രായേല്‍ അധിനിവേശ ഭരണകൂടെ ഗസ്സ മുനമ്പിലെ കിഴക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഷട്ടര്‍ തുറന്നത്. തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നൂറുകണക്കിന് കൃഷിഭൂമികളിലേക്കാണ് വെള്ളം കയറിയത്. കടുത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്ന് ഗസ്സയിലെ കര്‍ഷകര്‍ പറഞ്ഞു.

കിഴക്കന്‍ ഗസ്സ നഗരത്തിലെ ഡസന്‍ കണക്കിന് കര്‍ഷകരുടെ കൃഷി ഇടങ്ങളിലേക്കാണ് വെള്ളം കയറിയതെന്നും വടക്കന്‍ ഗസ്സ മുനമ്പിലെ ബെയ്ത് ഹനൂനിന് സമീപവും കൃഷി നാശം സംഭവിച്ചതായും പ്രാദേശിക വൃത്തങ്ങള്‍ പറഞ്ഞു. മിഡിലീസ്റ്റ് മോണിറ്റര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ ഇടക്കിടെ ഇത്തരത്തില്‍ വെള്ളക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നത് മൂലം ഫലസ്തീനികള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്താറുണ്ട്. ഇസ്രായേല്‍ ഇത് മനപൂര്‍വം ചെയ്യുന്നതാണെന്നും ആരോപണമുണ്ട്.

Related Articles