Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ പുതിയ ചാര ഉപഗ്രഹം വിക്ഷേപിച്ചു

തെല്‍ അവീവ്: സൈനിക രഹസ്യാന്വേഷണത്തിനായി ഇസ്രായേല്‍ പുതിയ ചാര ഉപഗ്രഹം വിക്ഷേപിച്ചു. ഉയര്‍ന്ന കാര്യക്ഷമതയുള്ള സാറ്റലൈറ്റ് ആണ് വിക്ഷേപിച്ചതെന്ന് തിങ്കളാഴ്ച ഇസ്രായേല്‍ പ്രതിരോധ,എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. Ofek 16-ഒഫക് 16 എന്നാണ് ഉപഗ്രഹത്തിന്റെ പേര്. പ്രാദേശിക സമയം പുലര്‍ച്ചെ നാലിനാണ് വിക്ഷേപണം നടത്തിയത്.

വിപുലമായ കഴിവുകളുള്ള ഇലക്ട്രോ ഒപ്റ്റിക്കല്‍ രഹസ്യാന്വേഷണ ഉപഗ്രഹം നിരവധി പരീക്ഷണള്‍ നടത്തുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഒരാഴ്ച്ചക്കുള്ളില്‍ ഉപഗ്രഹത്തില്‍ നിന്നുള്ള ആദ്യത്തെ ചിത്രം ലഭിച്ചു തുടങ്ങും. ഉപഗ്രഹ ദൗത്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇസ്രായേല്‍ പുറത്തുവിട്ടിട്ടില്ല. മേഖലയില്‍ ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാണ് സാറ്റലൈറ്റ് വിക്ഷേപിച്ചതെന്ന് ഇസ്രായേല്‍ പബ്ലിക് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.

Related Articles