Current Date

Search
Close this search box.
Search
Close this search box.

പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ലിബിയന്‍ സ്പീക്കര്‍

ട്രിപളി: അടുത്ത മാസം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കിഴക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്റ് സ്പീക്കര്‍ അഖീല സ്വാലിഹ്. ബുധനാഴ്ചയാണ് അഖീല സ്വാലിഹ് സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം നടത്തിയത്. മുന്‍ സ്വേച്ഛാധിപതി മുഅമ്മര്‍ ഖദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്‌ലാം ഗദ്ദാഫി,  സൈനിക കമാന്‍ഡര്‍ ഖലീഫ ഹഫ്തര്‍ തുടങ്ങിയ പ്രമുഖര്‍ ലിബിയന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു. ഇരുവരും യുദ്ധക്കുറ്റത്തിന്റെ പേരില്‍ ആരോപണ വിധേയരായിരുന്നു.

യുദ്ധത്തിന്റെ അധ്യായം മാറ്റിമറിക്കാനും, ഭാവിയിലേക്ക് മുന്നേറാനും, രാജ്യത്തിന്റെ അടിസ്ഥാന സ്തംഭമായ ദേശീയ സഹകരണ പ്രക്രിയ അരംഭിക്കാനും ശ്രമിക്കുമെന്ന് അഖീല സ്വാലിഹ് പറഞ്ഞു. 2011ല്‍ നാറ്റോ പിന്തുണയോടെ സ്വേച്ഛാധിപതിയായിരുന്ന മുഅമ്മര്‍ ഖദ്ദാഫിയെ പുറത്താക്കിയതിനെ തുടര്‍ന്ന് രാജ്യം കൂടുതല്‍ അസ്ഥിരതയിലേക്ക് നീങ്ങുകയായിരുന്നു.

വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/KcaSUOBtFi97cUjnUYXV

Related Articles