Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികള്‍ക്കുള്ള കോവിഡ് വാക്‌സിനായി ഇസ്രായേലുമായി ചര്‍ച്ച നടത്തി യു.എ.ഇ

അബൂദബി: കോവിഡ് 19 വാക്‌സിന് ഫലസ്തീനികള്‍ക്ക് ലഭ്യമാക്കുന്നതിനായി ഇസ്രായേലുമായി മധ്യസ്ഥ ചര്‍ച്ച നടത്തി യു.എ.ഇ. 1.5 മില്യണ്‍ ഡോസ് കോവിഡ് വാക്‌സിന്‍ ആണ് യു.എ.ഇയിലെ ഹദ്ദസ മെഡിക്കല്‍ സെന്റര്‍ ഫലസ്തീനികള്‍ക്കായി വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഖുദ്‌സ് പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

റഷ്യയുടെ വാക്‌സിനുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗവും ചര്‍ച്ച നടത്തുന്നത്. വിവിധ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി ആരോഗ്യ മന്ത്രാലയം ഒപ്പുവെച്ചിട്ടുണ്ടെന്നും അവരില്‍ നിന്നും മില്യണ്‍ കണക്കിന് കോവിഡ് വാക്‌സിനുകള്‍ വാങ്ങാനുള്ള കരാറിലാണ് ഒപ്പുവെച്ചതെന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു.

വാക്‌സിന്‍ വികസിപ്പിക്കുന്ന മറ്റു നിരവധി കമ്പനികളുമായുള്ള ചര്‍ച്ച തുടരുകയാണെന്ന് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയവും അറിയിച്ചു. അതേസമയം, ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം റഷ്യന്‍ വാക്‌സിന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല, സമീപഭാവിയില്‍ ഇത് അംഗീകരിക്കുമോയെന്നും വ്യക്തമല്ല. കഴിഞ്ഞ് ഓഗസ്റ്റില്‍ യു.എ.ഇ ഇസ്രായേലുമായി നയതന്ത്ര കരാറില്‍ ഒപ്പുവെച്ചിരുന്നു.

Related Articles