Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനെ അംഗീകരിക്കാന്‍ മറ്റു രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നു: പാകിസ്താന്‍

ഇസ്‌ലാമാബാദ്: ഇസ്രായേല്‍ രാഷ്ട്രത്തെ അംഗീകരിക്കാനും ബന്ധം സുതാര്യമാക്കാനും സഹോദര രാഷ്ട്രങ്ങള്‍ തങ്ങളെ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് പാക്‌സിതാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പറഞ്ഞു.

ഇസ്രായേലിനെ അംഗീകരിക്കാന്‍ ഞങ്ങളുടെ സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിലാണ് ഞങ്ങള്‍, എന്നിരുന്നാലും, ഫലസ്തീനികള്‍ക്ക് ന്യായമായ ഒത്തുതീര്‍പ്പ് ഇല്ലാതെ ഞങ്ങള്‍ അത് ചെയ്യില്ല- ഇംറാന്‍ ഖാന്‍ പറഞ്ഞു. ഇസ്രായേലിനെ അംഗീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നവരുടെ പേരുവിവരങ്ങള്‍ ഞങ്ങള്‍ പറയുന്നില്ല. ഞങ്ങളുമായുള്ള സഹോദര ബന്ധം അത് മൂലം വഷളാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതേസമയം, സൗദി അറേബ്യയെയാകാം പാകിസ്താന്‍ ഉദ്ദേശിച്ചതെന്ന് മിഡിലീസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നവരില്‍ ഒരാളായിരിക്കുന്ന പാകിസ്ഥാന്‍ ഒരിക്കലും ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന് നേരത്തെ നിരവധി തവണ ഇംറാന്‍ ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles