Current Date

Search
Close this search box.
Search
Close this search box.

ഫക്രിസാദെയുടെ വധം: ജനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കി ഇസ്രായേല്‍

തെല്‍അവീവ്: ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കി ഇസ്രായേല്‍. ഫക്രിസാദെയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രായേലാണെന്നും പകരം ചോദിച്ചിരിക്കുമെന്നും ഇറാന്‍ മുന്നറിപ്പ് നല്‍കിയിരുന്നു.

ഇതിനു പിന്നാലെയാണ് ലോകമെമ്പാടുമുള്ള ഇസ്രായേല്‍ നയതന്ത്രജ്ഞര്‍ക്കും പ്രതിനിധികള്‍ക്കും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. ഇസ്രായേല്‍ പത്രമായ മആരിവ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏതെങ്കിലും തലത്തിലുള്ള സംശയാസ്പദമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉയര്‍ന്ന ജാഗ്രതയും അവബോധവും ഉണ്ടായിരിക്കണമെന്നും എംബസികളുടെ അടക്കം സുരക്ഷ വര്‍ധിപ്പിക്കണമെന്നുമാണ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്.

ഇസ്രായേലിന്റെ ഏതെങ്കിലും നയതന്ത്ര ദൗത്യങ്ങള്‍ക്കെതിരായ ഭീകരാക്രമണങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും പ്രസ്താവനയില്‍ ഉണര്‍ത്തി. വെള്ളിയാഴ്ചയാണ് തെഹ്‌റാനില്‍ വെച്ച് ഫക്രിസാദ് ഭീകരാക്രമണത്തെത്തുടര്‍ന്ന് വെടിയേറ്റ് കൊല്ലപ്പെട്ടത്. പിന്നില്‍ ഇസ്രായേലാണെന്ന് പിന്നീട് ഇറാന്‍ ആരോപിച്ചിരുന്നു.

Related Articles