Current Date

Search
Close this search box.
Search
Close this search box.

യു.എസുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ഇറാന്‍

തെഹ്‌റാന്‍: ഒമാനില്‍ വെച്ച് യു.എസുമായി ഇറാന്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ഇറാന്‍ രംഗത്തെത്തി. ഇറാനും അമേരിക്കയും തമ്മില്‍ ഇതുവരെ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാവുകയില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാസയം വക്താവ് സഈദ് ഖാതിബ് സാദ് പറഞ്ഞു. തിങ്കളാഴ്ച ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്താരാഷ്ട്ര ബന്ധങ്ങളുടെ സ്വഭാവം മനസ്സിലാക്കുന്നില്ല, ഈ റിപ്പോര്‍ട്ടുകള്‍ ട്രംപിന് ഉപകാരപ്രദമായിട്ടുള്ളതാണ്. ട്രംപ് തന്റെ തെറ്റ് സമ്മതിക്കുകയും ഇറാനെതിരെയുള്ള മനുഷ്യത്വരഹിതവും സമഗ്രവുമായ യുദ്ധവും അന്യായമായ ഉപരോധങ്ങളും അവസാനിപ്പിക്കുകയും വേണമെന്നും ഖാതിബ് പറഞ്ഞു. 2018 മുതല്‍ അമേരിക്ക ഇറാനെതിരെ ഉപരോധമേര്‍പ്പെടുത്തിയിരിക്കുകയാണ്.

 

 

 

Related Articles