Current Date

Search
Close this search box.
Search
Close this search box.

ട്രംപ് ഉണ്ടാക്കിയ യു.എസ്-സൗദി ബന്ധം ബൈഡന്‍ പിന്‍വലിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍:ട്രംപ് ഭരണകൂടം സൗദി അറേബ്യയുമായി ഉണ്ടാക്കിയ വളരെ അടുത്ത ബന്ധത്തില്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ മാറ്റം വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. യു.എസിലെ എന്‍.ബി.സി നെറ്റ്‌വര്‍ക്ക് ആണ് കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കീഴിലുള്ള യു.എസ്-സൗദി ബന്ധങ്ങള്‍ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ കീഴില്‍ മാറുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പശ്ചിമേഷ്യന്‍ നയരൂപീകരണങ്ങളുടെ ഹൃദയമായി ട്രംപ് സൗദിയെ പരിഗണിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമായി വളര്‍ന്നിരുന്നു.

ഇറാനെതിരായ നിലപാടില്‍ ഇരു രാജ്യങ്ങളും ഒറ്റക്കെട്ടായിരുന്നു. അതിനാല്‍ തന്നെ യു.എസ് നിര്‍മിത ആയുധങ്ങള്‍ വാങ്ങുന്നതിനെ ഇരു രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. സൗദിയുമായുള്ള അമേരിക്കയുടെ ബന്ധം പുനപരിശോധിക്കുമെന്നാണ് ബൈഡന്‍ പറഞ്ഞതെന്നും എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിന്റെ ടീമിന് സൗദിയുമായുള്ള ബന്ധത്തെക്കാള്‍ ബൈഡന്‍ ഭരണകൂടത്തിന് വ്യക്തിപരമായി സൗദിയുമായി ബന്ധം കുറവായിരിക്കുമെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ഖഷോഗി കൊലപാതകത്തില്‍ സൗദി ഭരണകൂടത്തിന് പിന്തുണ നല്‍കുന്ന തീരുമാനമാണ് ട്രംപ് സ്വീകരിച്ചിരുന്നത്.

Related Articles