വിയന്ന: കഴിഞ്ഞ ദിവസം ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ അരങ്ങേറിയ ഭീകരാക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഹീറോ പരിവേഷം ലഭിച്ചിരിക്കുകയാണ് ഫലസ്തീന്‍ യുവാവായ ഉസാമക്ക്.
ആക്രമണത്തില്‍ നിന്നും പൊലിസുകാരന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഈ 23കാരനായ ചെറുപ്പക്കാരന്‍ വഹിച്ചത്. ആക്രമണം നടക്കുമ്പോള്‍ സമീപത്തെ ഫാസ്റ്റ് ഫുഡ് കടയില്‍ ജോലിയിലായിരുന്നു ഉസാമ. ഈ സമയം ഒരു തീവ്രവാദി ഇവിടെ വഴിയാത്രക്കാരെ വെടിവെച്ചിടുന്നുണ്ടെന്ന് കടയുടമ ഉസാമയോട് പറഞ്ഞു. ഈ സമയം അവിടെയെത്തിയ പൊലിസിനു നേരം ആക്രമി നിറയൊഴിച്ചു. ഉടന്‍ തന്നെ ഉസാമ പൊലിസിനെ പിന്നില്‍ നിന്നും വലിച്ച് ഒരു കോണ്‍ക്രീറ്റി ഭിത്തിയുടെ പിറകിലേക്ക് വലിച്ചിഴക്കുകയായിരുന്നു. ശരീരത്തില്‍ വെടിയേറ്റ പൊലിസുകാരന്റെ മുറിവ് വെച്ചുകെട്ടി ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് അതിലേക്ക് മാറ്റി. ഈ സമയം സമീപത്തു നിന്നും വെടിയൊച്ചകള്‍ കേള്‍ക്കുന്നതായും ഉസാമ പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പിന്നീട് കൂടുതല്‍ പൊലിസെത്തുകയായിരുന്നു. ഈ സമയം ആക്രമി ഓടിരക്ഷപ്പെടുകയും ചെയ്തു.
ഉസാമയുടെ ധീരത കണക്കിലെടുത്ത് അദ്ദേഹത്തെ ഗോള്‍ഡന്‍ പൊലിസ് മെഡല്‍ നല്‍കിയാണ് വിയന്ന മുനിസിപ്പല്‍ കൗണ്‍സില്‍ ആദരിച്ചത്. ഉസാമയുടെ പ്രവൃത്തിയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും കഴിഞ്ഞ ദിവസത്തെ രാത്രിയിലെ വീരന്മാരില്‍ ഒരാളായിരുന്നു ഉസാമയെന്നും മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം ഉമര്‍ അല്‍ റാവി പറഞ്ഞു. തീവ്രവാദ ആശയത്തില്‍ നിന്നും മുക്തമായ നമ്മുടെ യുവാക്കളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഒസാമ, ദൈവം നിങ്ങള്‍ക്ക് വിജയം നല്‍കുകയും എല്ലാ ദ്രോഹങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുകയും ചെയ്യട്ടെ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.