Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ തെരഞ്ഞെടുപ്പ്: അസദിന്റെ ബഅസ് പാര്‍ട്ടിക്ക് വിജയം

ദമസ്‌കസ്: സിറിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പോലെ ഭരണകക്ഷിയായ ബശ്ശാര്‍ അസദിന്റെ അല്‍ ബഅസ് പാര്‍ട്ടിക്ക് വീണ്ടും ജയം. ബശ്ശാര്‍ അസദിന്റെ വിജയം ആശ്ചര്യകരമല്ലെന്നും നേരത്തെ തന്നെ എല്ലാവരും പ്രവചിച്ചതാണെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടക്കുമ്പോള്‍ തന്നെ ഇത്തരം പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. ബശ്ശാര്‍ അസദിനെ അനുകൂലിക്കുന്നവര്‍ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ പങ്കാളികളായതെന്നും സര്‍ക്കാര്‍ അനുകൂല സായുധ സംഘങ്ങള്‍ നിര്‍ബന്ധിപ്പിച്ച് വോട്ട് ചെയ്യിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

250 സീറ്റില്‍ 170 സീറ്റിലാണ് ബഅസ് പാര്‍ട്ടിയുടെ സഖ്യ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥികള്‍ സംതൃപ്തരല്ലെങ്കില്‍ മൂന്ന് ദിവസത്തിനകം പരാതി സമര്‍പ്പിക്കണമെന്ന് റിസള്‍ട്ട് പ്രഖ്യാപിച്ച ഇലക്ടോറല്‍ കമ്മിഷന്‍ തലവന്‍ സാമിര്‍ സംരീഖ് പറഞ്ഞു. 33 ശതമാനം ആളുകളാണ് വോട്ട് ചെയ്തത്. 2016ലെ തെരഞ്ഞെടുപ്പില്‍ 57 ശതമാനം പേര്‍ വോട്ട് ചെയ്തിരുന്നു.

Related Articles