Current Date

Search
Close this search box.
Search
Close this search box.

പ്രതിഷേധം: ഇസ്രായേല്‍ പ്രൊഫസര്‍മാരെ സൗത്ത് ആഫ്രിക്ക പരിപാടിയില്‍ നിന്ന് ഒഴിവാക്കി

സ്റ്റെലന്‍ബോഷ്: ബോയ്‌കോട്,ഡിവസ്റ്റ്‌മെന്റ്,സാങ്ഷന്‍സ് (ബി.ഡി.എസ്) ആക്റ്റിവിസ്റ്റുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇസ്രായേല്‍ പ്രൊഫസര്‍മാരെ സൗത്ത് ആഫ്രിക്ക പരിപാടിയില്‍ നിന്ന് ഒഴിവാക്കി. ആഫ്രിക്കയിലെ സ്റ്റെലന്‍ബോഷ് സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന ഇസ്രായേല്‍ പ്രൊഫസര്‍മാര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

പരിപാടിയില്‍ ഇവര്‍ പങ്കെടുക്കുന്നതിനെതിരെ ജൂതരടങ്ങളുന്ന ഫ്രീ ഫലസ്തീന്‍ ഗ്രൂപ്പിന്റെയും ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്നാണ് സൗത്ത് ആഫ്രിക്ക പരിപാടിയില്‍ ഇസ്രായേല്‍ പ്രതിനിധികള്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്.

Related Articles