Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന് പിന്തുണ; ഇസ്രായേലുമായുള്ള നയതന്ത്ര ദൗത്യം വിഛേദിക്കാനൊരുങ്ങി സൗത്ത് ആഫ്രിക്ക

കേപ്ടൗണ്‍: ഫലസ്തീന്‍ ജനതക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി ഇസ്രായേലുമായുള്ള ദൗത്യം ഭാഗികമായി വിഛേദിക്കാനൊരുങ്ങി സൗത്ത് ആഫ്രിക്ക. പ്രസിഡന്റ് സിറില്‍ റാംപോസയാണ് തന്റെ സര്‍ക്കാര്‍ ഇസ്രായേലുമായുള്ള ബന്ധം തരംതാഴ്ത്താന്‍ ഒരുങ്ങുന്നതായി അറിയിച്ചത്. ഇക്കാര്യം കഴിഞ്ഞ ഒരു വര്‍ഷമായി നാഷണല്‍ ആഫ്രിക്കന്‍ പാര്‍ട്ടി നാഷണല്‍ കോണ്‍ഫറന്‍സില്‍ ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഫ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ലമെന്റില്‍ സംസാരിക്കവേയാണ് സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് റാംപോസ തന്റെ സര്‍ക്കാര്‍ ഫലസ്തീന്‍ ജനതയുടെ കൂടെയാണെന്നും സ്വതന്ത്രവും സ്വയം നിര്‍ണ്ണയാധികാരവും ലഭിക്കുന്ന ഫലസ്തീനിനാണ് തങ്ങളുടെ പിന്തുണയെന്നും അറിയിച്ചത്. ഇക്കാര്യം നടപ്പിലാക്കാന്‍ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles