Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക; സോളിഡാരിറ്റി യൂത്ത് കാരവന് തുടക്കം

കാസർകോഡ് : കേരളത്തിൽ ഇസ്ലാമോഫോബിയ യാഥാർഥ്യമായി കഴിഞ്ഞിരിക്കുന്നു. തുടർച്ചയായി കേരളത്തിൽ പ്രചരിച്ച് കൊണ്ടിരിക്കുന്ന മുസ്ലിം പേടിയും വിദ്വേഷവും  കലർന്ന ഹേറ്റ് ക്യാമ്പയിനുകൾ അതാണ് വ്യക്തമാക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള . “ഇസ്ലാമോ ഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക” എന്ന പ്രമേയത്തിൽ മെയ് 5 ന് കാസർകോഡ് ആരംഭിച്ച് മെയ് 12 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന  സോളിഡാരിറ്റി യൂത്ത്  കാരവൻ്റെ ഉദ്ഘാടന സമ്മേളന സമ്മേളനത്തിൽ  കാസർകോഡ് പുതിയ ബസ് സ്റ്റാൻഡിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും കേരളവും പോലുള്ള  ബഹുസ്വര സമൂഹത്തിൽ ഏതെങ്കിലും ഒരു സമുദായത്തിനെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണമുണ്ടായാൽ അതിൻ്റെ പ്രത്യാഘാതം ആ വിഭാഗത്തിൽ മാത്രം ഒതുങ്ങില്ല.എല്ലാ ജനവിഭാഗങ്ങളെയും അത് പലതരത്തിൽ ബാധിക്കും. അതിനാൽ രാജ്യത്തും സംസ്ഥാനത്തും അതിവേഗം പ്രചരിക്കുന്ന ഇസ്ലാമോ ഫോബിയയെ ചെറുക്കാൻ മുഴുവൻ ജനതയും ഒരുമിച്ച് മുന്നോട്ട് വരേണ്ടതുണ്ട്.നിയമം മൂലം തന്നെ ഈ വിദ്വേഷ പ്രചാരണങ്ങളെ ജനങ്ങൾക്കൊപ്പം നിന്ന് ഭരണകൂടവും ചെറുക്കേണ്ട സന്ദർഭമാണിത്. അതിനാവശ്യമായ നിയമങ്ങൾ രാജ്യത്ത് നിർമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു.  സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ജുമൈൽ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം ടി. മുഹമ്മദ് വേളം, ജില്ലാ പ്രസിഡൻറ് വി.എൻ.ഹാരിസ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി റഷാദ് വി.പി, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം സുമൈല,  എസ്.ഐ.ഒ ജില്ലാ പ്രസിഡൻറ് റഈസ് മഞ്ചേശ്വരം, സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് ഇസ്മയിൽ പളളിക്കര എന്നിവർ സംസാരിച്ചു. ബാസിൽ ബഷീർ ഖിറാഅത്ത് നടത്തി. ജില്ലാ ജനറൽ സെക്രട്ടി അദ്നാൻ നന്ദിയും പറഞ്ഞു. യൂത്ത് കാരവാൻ്റെ ഭാഗമായി സോളിഡാരിറ്റി കലാസംഘം അവതരിപ്പിച്ച നാടകാവിഷ്കാരവും അരങ്ങേറി. കാരവാൻ മെയ് 12ന് തിരുവനന്തപുരത്ത് സമാപിക്കും.

Related Articles