Current Date

Search
Close this search box.
Search
Close this search box.

കണ്ണിന് വെടിയേറ്റ ഫലസ്തീന്‍ ഫോട്ടോഗ്രാഫര്‍ക്ക് പിന്തുണയുമായി ലോകം

വെസ്റ്റ്ബാങ്ക്: ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ഫലസ്തീന്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറിന് പിന്തുണയേറുന്നു. കഴിഞ്ഞയാഴ്ചയാണ് ഫലസ്തീനികള്‍ക്കു നേരെ വെടിയുതിര്‍ത്ത ഇസ്രായേല്‍ സൈന്യത്തിന്റെ ബുള്ളറ്റ് കൊണ്ട് മുആദ് അമാര്‍നയുടെ ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. തുടര്‍ന്ന് മുആദിന് പിന്തുണയുമായി വിവിധ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും ഒരു കണ്ണിന് മുകളില്‍ പ്ലാസ്റ്ററിട്ട ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വിവിധ ടെലിവിഷന്‍ വാര്‍ത്ത അവതാരകരും ഇത്തരത്തില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചാണ് പ്രൈം ടൈം ബുള്ളറ്റിന്‍ അടക്കം അവതരിപ്പിച്ചത്. പിന്നീട് സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. നിരവധി പേരാണ് ഇത്തരത്തില്‍ സ്വന്തം ഫോട്ടോ ട്വിറ്റര്‍ അടക്കമുള്ള മീഡിയകളില്‍ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അധിനിവേശ വെസ്റ്റ് ബാങ്കില്‍ നടക്കുന്ന ഫലസ്തീനികളുടെ പ്രതിഷേധത്തിനിടെയാണ മുആദിന്റെ ഇടതുകണ്ണിന് വെടിയേറ്റത്. അല്‍ ഖലീലിലെ സുരിഫ് ടൗണില്‍ വെച്ചായിരുന്നു സംഭവം.

ഇവിടെ ഇസ്രായേലിന്റെ അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഫലസ്തീനികള്‍ നടത്തുന്ന പ്രതിഷേധ റാലിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ എത്തിയതായിരുന്നു മുആദ്. സമരക്കാര്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം ഉതിര്‍ത്ത വെടിയുണ്ട മസൂദിന്റെ ഇടതുകണ്ണിന് നേരെ തുളച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇടുകണ്ണിന്റെ കാഴ്ച തിരിച്ചുലഭിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
പ്രസ് എന്ന് രേഖപ്പെടുത്തിയ ബുള്ളറ്റ് പ്രൂഫ ജാക്കറ്റ് ധരിച്ചിട്ടും ഇസ്രായേല്‍ സൈന്യം മനപൂര്‍വം വെടിവെക്കുകയായിരുന്നുവെന്ന് മാധ്യമ സംഘടനകള്‍ കുറ്റപ്പെടുത്തി.

Related Articles