Current Date

Search
Close this search box.
Search
Close this search box.

രാജ്യത്തിന്റെ വൈവിധ്യം തകരുന്നത് ഒരു വിഭാഗത്തെ മാത്രമല്ല ബാധിക്കുക: സദ്റുദ്ദീന്‍ വാഴക്കാട്

തിരുവമ്പാടി: നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ വൈവിധ്യമാണെന്നും വര്‍ഗീയതയും വംശീയതരും വളര്‍ത്തി അതില്ലാതാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നും പ്രബോധനം സീനിയര്‍ സബ്എഡിറ്റര്‍ സദ്റുദ്ദീന്‍ വാഴക്കാട് അഭിപ്രായപ്പെട്ടു.

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് തിരുവമ്പാടി ഏരിയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കകയായിരുന്നു അദ്ദേഹം. നാടിന്റെ വൈവിധ്യം തകരുന്നത് ഇവിടെത്തെ ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമല്ല ബാധിക്കുകയെന്നും മറിച്ച് എല്ലാവരെയും ബാധിക്കുമെന്നും അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അയല്‍ രാജ്യമായ ശ്രീലങ്കയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം എന്ന തലക്കെട്ടില്‍ മെയ് 21, 22 തിയ്യതികളില്‍ സോളിഡാരിറ്റി എറണാകുളത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പരിപാടി സോളിഡാരിറ്റി ജില്ലാ പ്രസിഡന്റെ നൂഹ് ചേളന്നൂര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഹ്‌മദ് നസീഫ് അധ്യക്ഷത വഹിച്ചു, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് കെ.ആര്‍ മുഹമ്മദ്, സെക്രട്ടറി ഹാരിസ് അരിമ്പ്ര, സോളിഡാരിറ്റി ഏരിയ സെക്രട്ടറി മുഹമ്മദ് പി.വി തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles