Current Date

Search
Close this search box.
Search
Close this search box.

കേസ് നീട്ടിവെച്ച് പ്രക്ഷോഭങ്ങളുടെ വീര്യം കെടുത്താനാകില്ല: സോളിഡാരിറ്റി

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളെ ചോരയില്‍മുക്കി ഇല്ലാതാക്കാന്‍ സാധിക്കാത്തതിനാല്‍ കോടതിയെ ഉപയോഗിച്ച് കേസ് നീട്ടിവെച്ച് പ്രക്ഷോഭകരുടെ ആത്മവീര്യം കെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പൗരത്വത്തിന്റെയും അവകാശങ്ങളുടെയും സ്ഥാപനത്തിനായുള്ള ഈ പോരാട്ടത്തെ തളര്‍ത്താന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള.

വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമാകുകയും വിവിധ ജനവിഭാഗങ്ങളെ ആശങ്കയിലാക്കുകയും ചെയ്ത നിയമത്തിനെതിരായ കേസായിട്ടു പോലും സാധാരണ കേസുകളിലെ ലാഘവത്തോടെ സര്‍ക്കാറിന് നാല് ആഴ്ചകൂടി നീട്ടി നല്‍കുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയുടെ തന്നെ വിശ്വാസ്യത നഷ്ടപ്പെടാനും ഭരണഘടനാ സ്ഥാപനങ്ങള്‍ ദുര്‍ബലപ്പെടാനുമാണിത്തരം നടപടികള്‍ കാരണമാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles