Current Date

Search
Close this search box.
Search
Close this search box.

കൊടിയേരി മുസ്‌ലിം വിരുദ്ധത വോട്ട് ബാങ്കാക്കുന്നു: സോളിഡാരിറ്റി

കോഴിക്കോട്: സോളിഡാരിറ്റിക്കെതിരെ തീവ്രവാദ ആരോപണമുന്നയിക്കുന്ന സി.പി.എം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ മുസ്‌ലിം വിരുദ്ധതയുടെ പ്രചാരകനാകുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള.സംസ്ഥാനത്തുടനീളം സംഘ് പരിവാര്‍ വിദ്വേഷ പ്രചരണങ്ങള്‍ നടത്തുമ്പോള്‍ അതിലൊന്നും പ്രതികരിക്കാതെ മുസ്‌ലിം സംഘടനകള്‍ക്ക് മേല്‍ തീവ്രവാദ മുദ്ര പതിപ്പിക്കുകയാണ് സി.പി.എം സെക്രട്ടറി.

ചില വിഭാഗങ്ങളെ മുന്‍നിര്‍ത്തി മുസ്‌ലിംകള്‍ക്കെതിരെ ഇടക്കിടെ സംസാരിച്ച് കേരള പൊതുബോധത്തില്‍ നിര്‍മിച്ചെടുത്ത ഇസ്‌ലാം പേടിയെ ഉപയോഗപ്പെടുത്തി ഭുരിപക്ഷ പൊതുബോധത്തെ തൃപ്തിപ്പെടുത്താനും അതുവഴി രാഷട്രീയ നേട്ടങ്ങളുണ്ടാക്കാനുമാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ധ്രുവീകരണത്തിലൂടെ നേട്ടുണ്ടാക്കിയത് തൃക്കാക്കരയിലും ആവര്‍ത്തിക്കാനാണ് ഇത്തരം സമവാക്യങ്ങള്‍ പടച്ച് വിടുന്നത്.

സര്‍ക്കാര്‍-പൊലീസ് സംവിധാനങ്ങളെ വരെ ഉപയോഗിച്ച്, ഇസ്‌ലാം-മുസ്‌ലിം പേടിയെ അടിസ്ഥാനമാക്കിയുള്ള സംഘ് പ്രചാരണങ്ങള്‍ക്കും ഭാഷ്യങ്ങള്‍ക്കും മേലൊപ്പ് ചാര്‍ത്തുകയാണ് ഇടതുപക്ഷം. താല്‍കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കേരള സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കുന്ന പ്രചരണങ്ങള്‍ നടത്തരുതെന്നും ഇടതുപക്ഷം ഇസ്ലാമോഫോബിയയുടെ പ്രചാരകരാകരുതെന്നും നഹാസ് മാള കൂട്ടിച്ചേര്‍ത്തു.

Related Articles