Current Date

Search
Close this search box.
Search
Close this search box.

റിന്‍ഷാദിനെ അക്രമിച്ച സംഘ്പരിവാര്‍ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: സോളിഡാരിറ്റി

കോഴിക്കോട്: മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ ദേശവിരുദ്ധ പോസ്റ്റര്‍ പതിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട റിന്‍ഷാദിനെ വീട്ടില്‍ കയറി അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘ്പരിവാര്‍ ഗുണ്ടകളെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്. ആസൂത്രിതമായി സംഘടിച്ചെത്തിയ സംഘ്ഭീകരര്‍ ജെ.എന്‍.യുവിലെ നജീബിനെ പോലെ ഇല്ലാതാക്കുമെന്നാണ് റിന്‍ഷാദിനെ ഭീഷണിപ്പെടുത്തിയത്.

മുഖംമറച്ചെത്തിയ മൂന്നുപേര്‍ വീട്ടില്‍ ഒറ്റക്കായിരുന്ന റിന്‍ഷാദിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മുസ്ലിംകള്‍ക്കും മറ്റുമെതിരെയുള്ള ആള്‍ക്കൂട്ട അക്രമങ്ങള്‍ കേരളത്തില്‍ ഇല്ലാതെ സംരക്ഷിക്കുന്നത് ഞങ്ങളാണെന്ന് മേനിനടിക്കുന്ന പാര്‍ട്ടിയും പൊലീസും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിക്കണമെന്നും റിന്‍ഷാദിനും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മര്‍ദ്ദനമേറ്റ റിന്‍ഷാദിനെ മേലാറ്റൂര്‍ എളയാറ്റൂര്‍ സ്‌കൂള്‍പടിയില്‍ സോളിഡാരിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, വൈസ്പ്രസിഡന്റ് സമദ് കുന്നക്കാവ്, സംസ്ഥാന സമിതിയംഗം സാദിഖ് ഉളിയില്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Related Articles