Current Date

Search
Close this search box.
Search
Close this search box.

സി.പി.എമ്മിന്റ പ്രതിരോധ റാലി ധ്രുവീകരണ റാലിയായി മാറി: സോളിഡാരിറ്റി

മലപ്പുറം: അഖിലേന്ത്യ മുസ്‌ലിം സംഘടന പ്രതിനിധികള്‍ ഒരുമിച്ച് ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചയെ ജമാഅത്ത് – ആര്‍.എസ്.എസ് ചര്‍ച്ച എന്ന രീതിയില്‍ ചിത്രീകരിച്ചും വക്രീകരിച്ചും നുണ പ്രചരിപ്പിച്ച് അതിനെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗപ്പെടുത്തുകയാണ് സി.പി.എം ചെയ്യുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്.

സി.പി.എമ്മിന്റ കേന്ദ്ര വിരുദ്ധ ജാഥ ജമാഅത്ത് വിരുദ്ധ ജാഥയായും പ്രതിരോധ റാലി ധ്രുവീകരണ റാലിയായും മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഹിന്ദുത്വ ഭീകരതക്കെതിരെ യുവജന പ്രതിരോധം’ എന്ന തലക്കെട്ടില്‍ ഫെബ്രുവരി 26ന് മഞ്ചേരിയില്‍ വെച്ച് നടക്കുന്ന പൊതുസമ്മേളനത്തോട് അനുബന്ധിച്ച് മലപ്പുറം പ്രസ് ക്ലബില്‍ നടന്ന പ്രസ് മീറ്റില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വാര്‍ത്തസമ്മേളനത്തില്‍ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് സംസ്ഥാന സെക്രട്ടറിമാരായ ഷബീര്‍ കൊടുവള്ളി, റഷാദ് വി.പി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles