Current Date

Search
Close this search box.
Search
Close this search box.

സോളിഡാരിറ്റി ഹോസ്പിറ്റല്‍ ഭക്ഷണ വിതരണം; വാര്‍ഷിക ഉദ്ഘാടനം നടത്തി

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി നടത്തിവരുന്ന പ്രഭാത ഭക്ഷണ വിതരണത്തിന് ഒന്‍പതു വര്‍ഷം തികഞ്ഞു. വാര്‍ഷിക ഉദ്ഘാടനം മിനാര്‍ ടി.എം.ടി ഡയറക്ടര്‍ ഡോ:മുഹമ്മദ് ഷഫീഖ് നിര്‍വഹിച്ചു. സോളിഡാരിറ്റി നടത്തിക്കൊണ്ടിരിക്കുന്ന ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ യുവാക്കള്‍ക്ക് ആകമാനം മാതൃകയാണെന്ന് ഡോ:ഷഫീഖ് അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ലുക്മാന്‍ ആലത്തൂര്‍ അധ്യക്ഷതവഹിച്ചു. ജനസേവനം ദൈവാരാധനയാണ് എന്ന പ്രവാചക അധ്യാപനം ഉള്‍കൊണ്ടാണ് സോളിഡാരിറ്റി ഇതുപോലെയുള്ള ജനസേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത് എന്ന് ലുഖ്മാന്‍ ആലത്തൂര്‍ പറഞ്ഞു. ജനങ്ങളോടുള്ള ബാധ്യതകള്‍ നിര്‍വഹിച്ചുകൊണ്ട് മാത്രമേ ദൈവത്തോട് അടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമന്‍ വെല്‍ഫെയര്‍ പാലക്കാട് ചാപ്റ്റര്‍ സെക്രട്ടറി ഫാറൂഖ് എന്‍ജിനീയര്‍, ഫ്രൈഡേ ക്ലബ് പ്രസിഡന്റ് സിദ്ദീഖ് സാഹിബ് എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് കെ. അബ്ദുസ്സലാം സമാപന പ്രഭാഷണം നിര്‍വഹിച്ചു. സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് ആലവി സ്വാഗതവും ജില്ലാ സെക്രട്ടറി ഷാക്കിര്‍ അഹമ്മദ് നന്ദിയും പറഞ്ഞു. പീപ്പിള്‍ ഫൗണ്ടേഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബഷീര്‍ പുതുക്കോട്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ഇബ്രാഹിം, നജീബ് ആലത്തൂര്‍, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ അഷ്റഫ് പാലക്കാട്, ഏരിയ സെക്രട്ടറി സുല്‍ഫീക്കര്‍, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് റിയാസ് മേലേടത്ത്, ഏരിയ സെക്രട്ടറി അഫ്‌സല്‍ പുതുപ്പള്ളി തെരുവ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles