Current Date

Search
Close this search box.
Search
Close this search box.

കോള കമ്പനിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക: സോളിഡാരിറ്റി

പാലക്കാട്: കൊക്കകോള കമ്പനി പ്ലാച്ചിമടയില്‍ പുതിയ പദ്ധതികളുമായി മുന്നോട്ട് വന്ന സഹചര്യത്തില്‍ കമ്പനിക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു. ഭൂഗര്‍ഭജലത്താല്‍ സമ്പന്നമായിരുന്ന പ്ലാച്ചിമടയിലെ ജലം ചൂഷണം ചെയ്യുകയും, ജലം മലിനമാക്കുകയും ചെയ്ത കോള കമ്പിനിക്കെതിരെ സോളിഡാരിറ്റി അടക്കമുള്ള പ്രസ്ഥാനങ്ങള്‍ ശക്തമായ പ്രക്ഷോഭം നയിച്ചതിന്റെ ഫലമായാണ് 2006ല്‍ കമ്പനി അടച്ചുപൂട്ടിയത്. 2008ല്‍ അവിടെ ലോക ജല സമ്മേളനം നടന്നു.

2001ല്‍ കേരള നിയമസഭ പ്ലാച്ചിമട നഷ്ട്ടപരിഹാര െ്രെടബ്യൂണല്‍ ബില്ല് പാസ്സാക്കി. എന്നാല്‍ കോള കമ്പിനി അവരുടെ ചൂഷണത്തിന് ഇരയായ മനുഷ്യര്‍ക്ക് ഇതുവരെയും നഷ്ട്ടപരിഹാരം നല്‍കിട്ടില്ല. പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്‍കുമെന്ന മോഹന വാഗ്ദനവുമായി ജലചൂഷണ പദ്ധതികളുമായി കോള കമ്പിനി മുന്നോട്ട് വന്നപ്പോള്‍ അതിന് അനുവാദം നല്‍കിയ പഞ്ചായത്തിന്റെ നടപടി പ്രതിഷേധര്‍ഹമാണ്.

കുത്തക മുതലാളിത്വ കമ്പനികള്‍ക്ക് എതിരെ സംസാരിക്കാറുള്ള സി.പി.എമ്മും, പിണറായി സര്‍ക്കാരും ആഗോള ഭീമന്റെ പുതിയ പദ്ധതികള്‍ക്ക് മൗന സമ്മതം നല്‍കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കോള കമ്പനിക്കെതിരെ ആര്‍ജവമുള്ള നിലപാട് സ്വീകരിച്ച്, ഇരകള്‍ക്ക് കോളകമ്പനിയില്‍നിന്ന് നഷ്ടപരിഹാരം വാങ്ങികൊടുക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാവുന്നില്ലങ്കില്‍ ശക്തമായ പ്രക്ഷോഭത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് സോളിഡാരിറ്റി പാലലക്കാട ജില്ലാ പ്രസിഡന്റ് പറഞ്ഞു.

Related Articles