Current Date

Search
Close this search box.
Search
Close this search box.

ഇന്ധന വില: തെരുവിലിറങ്ങാന്‍ സമയമായെന്ന് എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ഇന്ധന വില കൊള്ളക്കെതിരെ കക്ഷി-രാഷ്ട്രീയ ഭേദമന്യേ പൗരസമൂഹം തെരുവിലിറങ്ങാന്‍ സമയമായെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി. വെള്ളിയാഴ്ച പുറത്തിറക്കിയ ഫ്രൈഡേ മെസേജിലാണ് അവര്‍ ഇക്കാര്യം ആഹ്വാനം ചെയ്തത്.

‘പൗരന്‍മാരെ കൊള്ളയടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കോര്‍പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കുന്ന വിധം ദിനേനയുളള ഇന്ധന വിലവര്‍ധനയില്‍ പൊതുജനം പൊറുതി മുട്ടുകയാണ്. സര്‍ക്കാരും എണ്ണക്കമ്പനികളും ചേര്‍ന്ന് നടത്തുന്ന ഏതുതരം ചൂഷണോപാധികളും രാജ്യത്ത് ഒരെതിര്‍പ്പുമില്ലാതെ വിലപ്പോകുമെന്ന ധാര്‍ഷ്യ മനോഭാവത്തിന്റെ ഫലം.

പ്രതിഷേധങ്ങളുണ്ടാകുമ്പോള്‍ മറ്റു വൈകാരിക വിഷയങ്ങള്‍ എടുത്തുയര്‍ത്തി വഴിതിരിച്ചുവിടുന്ന നീചസമ്പ്രദായത്തിന്റെ ദുരിതം ഇന്നനുഭവിക്കുന്നത് ജാതിമതഭേദമന്യേ സര്‍വ ജനങ്ങളുമാണ്. ആരും ചോദ്യം ചെയ്യരുതെന്ന ശീലമുണ്ടാക്കിവെച്ച ശേഷം മോദി സര്‍ക്കാര്‍ നടത്തുന്ന ഈ പകല്‍ക്കൊള്ളക്കെതിരെ കക്ഷി-രാഷ്ട്രീയ ഭേദമന്യേ പൗരസമൂഹം തെരുവിലിറങ്ങാന്‍ സമയമായി.. ഉയര്‍ന്ന് ഇന്ധന വില ഉയരണം പ്രതിഷേധം’ എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

Related Articles